വയനാട്: നാലുവയസുകാരിയോടൊപ്പം അമ്മ പുഴയിൽ ചാടി. വയനാട് വെണ്ണിയോട് പുഴയിലേയ്ക്കാണ് അമ്മ കുഞ്ഞുമായി ചാടിയത്. വെണ്ണിയോട് സ്വദേശി ദർശനയാണ് മകൾ ദക്ഷയ്ക്കൊപ്പം വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയത് എന്നാണ് വിവരം. ദർശനയെ രക്ഷിച്ചെങ്കിലും മകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. പാലത്തിൽ നിന്ന് കുഞ്ഞിന്റെ ചെരുപ്പും കുടയും അടക്കം ലഭിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മകളുമായി പാലത്തിൽ എത്തിയ ദർശന പുഴയിലേയ്ക്ക് ചാടുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷിച്ചത്. തുടർന്നാണ് മകളും ഒപ്പമുണ്ടായിരുന്നു എന്ന വിവരം ലഭിച്ചത്. കുഞ്ഞിനായി തിരച്ചിലാരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ദർശനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Trending
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു