മനാമ: ബഹ്റൈനിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധര്‍ക്കും നിയമനം നല്‍കുമെന്ന് ജെ.പി. മോര്ഗന് പേയ്മെന്റ്സ് വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള സോഫ്റ്റ് വെയറും ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള ഡിസൈന്‍, അനലിറ്റിക്സ്, വികസനം, കോഡിംഗ്, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യകളുള്ള കമ്പനികളിലൊന്നാണ് ജെ.പി. മോര്‍ഗന്‍സ്.
ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സാമ്പത്തിക സേവന മേഖല ബഹ്റൈന്റെ വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും അടിത്തറയിടുന്നതായി സുസ്ഥിര വികസന മന്ത്രിയും ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ ഖുലൈഫ് പറഞ്ഞു.
സാങ്കേതിക പ്രതിഭകളുടെ ശേഖരം വളര്‍ത്തുന്നതിനും മേഖലയിലും ആഗോളതലത്തിലും ബിസിനസ് മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു നിര്‍ണായക പങ്കാളിയായി ബഹ്റൈനെ കാണുന്നുവെന്ന് ജെ.പി. മോര്ഗന് പേയ്മെന്റ്സിലെ പേയ്മെന്റ് ടെക്നോളജി ഗ്ലോബല്‍ ഹെഡ് മൈക്ക് ബ്ലാന്‍ഡിന പറഞ്ഞു.
Trending
- യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച
- ജെ.പി. മോര്ഗന് പേയ്മെന്റ്സ് ബഹ്റൈനിലെ സാങ്കേതിക വിദഗ്ധര്‍ക്ക് നിയമനം നല്‍കും
- ഗേറ്റ് വേ ഗള്‍ഫ് രണ്ടാം പതിപ്പ് സമാപിച്ചു
- കോഴിക്കോട് എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് കൺസേർട്ട്
- പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര്യർ
- പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും
- ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം തകർന്നു വീണു
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കേരള പിറവി ദിനം ആഘോഷിച്ചു