ലൈവ് റിപ്പോർട്ടിങ്ങിനിടെ ആൺകുട്ടിയുടെ മുഖത്തടിച്ച് മാധ്യമ പ്രവർത്തക. തത്സമയ റിപ്പോർട്ടിങ്ങിനിടെ മോശമായി പെരുമാറിയെന്നാരോപിച്ച് വനിതാ മാധ്യമപ്രവർത്തക ആൺകുട്ടിയെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാകിസ്ഥാനിലാണ് സംഭവം നടന്നത്. ബലിപെരുന്നാൾ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു മാധ്യമ പ്രവർത്തക കുട്ടിയെ അടിച്ചത്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ നാല് ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടു കഴിഞ്ഞു. റിപ്പോർട്ടിങ്ങിനിടെ ഇവരുടെ അടുത്ത് പ്രദേശവാസികൾ കൂടി നിൽക്കുന്നത് വിഡിയോയിലുണ്ട്. റിപ്പോർട്ടിങ് കഴിഞ്ഞയുടൻ അടുത്തുണ്ടായിരുന്നു കുട്ടിയെ മാധ്യമപ്രവർത്തക മർദിക്കുകയായിരുന്നു. കുട്ടി ശല്യം ചെയ്തതോടെയാണ് ഇവർ മർദിച്ചതെന്നാണ് സൂചന.
മർദനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ മാധ്യമപ്രവർത്തകയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തു വന്നു. ട്വിറ്ററിലൂടെ മാധ്യമപ്രവർത്തക തന്റെ നടപടിയെ ന്യായീകരിച്ചിട്ടുണ്ട്.
Summary: Journalist punches boy in the face during live reporting