മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ നെഞ്ചുവേദനയെ തുടർന്ന് ആയുർവേദ ഹോസ്പിറ്റലിൽ വന്ന് മരുന്ന് വാങ്ങിയതിന് ശേഷം കാറിൽ കയറവെ ബോധരഹിതൻ ആവുകയായിരുന്നു. അവിടെ വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ബഹ്റൈനിലെ 24 ന്യൂസ് റിപ്പോർട്ടർ ആയിരുന്നു ഇദ്ദേഹം. കോട്ടയം സ്വദേശിയാണ്


