കൊല്ലം: ലിംഗനീതിയിലധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം സാധ്യമാകണമെന്നും അതിനായി മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല മാധ്യമ സ്ഥാപന ഉടമകള്‍കൂടി മുന്‍കൈയെടുക്കണമെന്നും കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി.സതീദേവി. കേരള വനിതാ കമ്മിഷന് മീഡിയ മോനിറ്ററിങ്ങിന്റെ ഭാഗമായി തയാറാക്കിയ സ്ത്രീസമത്വ മാധ്യമ പ്രവര്‍ത്തനത്തിനായുള്ള മാര്‍ഗരേഖയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി കൊല്ലം സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി. മാധ്യമ പ്രവര്‍ത്തന പഠനത്തിന്റെ സിലബസ്സില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായി തയാറാക്കിയ അന്തിമ മാര്‍ഗരേഖ വരുന്ന ആറ്, ഏഴ് തീയതികളിലായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയില് അവതരിപ്പിക്കും.
മാധ്യമ മേഖലയില്‍ നടമാടുന്ന എണ്ണമറ്റ പ്രവണതകളെ സംബന്ധിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തരുടെ സാന്നിധ്യത്തില്‍ നടത്തിയ ഗൗരവതരമായ ചര്‍ച്ചയില്‍ ഉരുത്തിരുഞ്ഞു വന്നിട്ടുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇന്ന് സമൂഹത്തില്‍ നടമാടുന്ന നിരവധിയായിട്ടുള്ള സ്ത്രീവിരുദ്ധ പ്രവണതകള്‍ക്ക് അറുതിവരുത്തുന്നതിന് മാധ്യമരംഗത്ത് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് തീരുമാനം എടുക്കുന്നതില്‍ പര്യാപ്തമായതരത്തില് സമഗ്രമായിട്ടുള്ള മാധ്യമരംഗത്തെ വനിതാ നയം തന്നെ രൂപപ്പെടുത്തിയെടുക്കുന്നതിന് ഈ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടും. സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്തുത്യര്‍ഹ്യമായ വിധത്തില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിയുംവിധം മാധ്യമ രംഗത്ത് സ്ത്രീപക്ഷ കാഴ്ച്ചപ്പാട് അനിവാര്യമായൊരു ഘട്ടമാണ് ഇപ്പോഴുള്ളത്. എല്ലാതരത്തിലുമുള്ള സ്ത്രീവിരുദ്ധതയ്ക്കെതിരായ പൊതുബോധം വളര്‍ത്തിക്കൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഊന്നല്‍ പതിയേണ്ടതുണ്ട്.- അഡ്വ. പി.സതീദേവി പറഞ്ഞു.

കമ്മിഷന് അംഗം അഡ്വ. എം.എസ്. താരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശില്പശാലയില് വനിതാ കമ്മിഷന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് വിഷയം അവതരിപ്പിച്ചു. കമ്മിഷന് അംഗങ്ങളായ ഇ.എം. രാധ, ഷാഹിദ കമാല്‍ കേരള മീഡിയ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗവും ദി ഹിന്ദു ഡപ്യൂട്ടി എഡിറ്ററുമായ സരസ്വതീ നാഗരാജന്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ്, കേരള യൂണിയന് ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്, നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ എന്നിവയെ പ്രതിനിധീകരിച്ച് സീനിയര്‍ മാധ്യമ പ്രവര്‍ത്തകരായ ഗീത നസീര്‍, നവമി സുധീഷ്, ശ്രീലത ഹരി, അനുപമ ജി. നായര്‍, മീഡിയ അക്കാഡമി ഫാക്കല്‍റ്റിയും ഗവേഷകനുമായ എം.ഡി.ശ്്യാംരാജ്, ക്രിസ്റ്റിബാബു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന് കുന്നത്ത് നന്ദി പറഞ്ഞു.
