മനാമ: ബഹറിനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ജോമോൻ കുരിശിങ്കലിൻറെ കുടുംബത്തിന് ബഹ്റൈൻ കേരളീയ സമാജമോ, കെ.എം.സി.സിയോ അവരുടെ ഭാവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട് നൽകിയാൽ സുരക്ഷിതമാകും ജോമോന്റെ കുടുംബംമെന്നും. ബഹ്റൈനിലെ നിരവധി സംഘടനകളിൽ ലാഭേച്ഛ കൂടാതെ സജീവമായി സേവനം നൽകിയ ജോമോൻറെ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാകും ഇതെന്നും, മുതിർന്ന മാധ്യമപ്രവർത്തകനും, സ്റ്റാർവിഷൻ ഗ്രൂപ്പ് ചെയർമാനുമായ സേതുരാജ് കടയ്ക്കൽ ആവശ്യപ്പെട്ടു. ഒരു നിർദ്ധനകുടുംബത്തിലെ പ്രതീക്ഷയായിരുന്നു ജോമോൻ. ഭാര്യ പ്രീത. 2 ആൺമക്കൾ അശ്വിൻ, ആശിഷ്. അച്ഛനും അമ്മയും പാലക്കാട് വാടകവീട്ടിൽ താമസിക്കുന്നു. സഹോദരൻ ജോഷി തൃശ്ശൂർ വാടകവീട്ടിൽ. ജോമോൻ ഭാര്യയും കുട്ടികളും കോട്ടയത്ത് വാടകവീട്ടിൽ. ഒരു പ്രൈവറ്റ് സ്കൂളിലെ ക്യാഷ്യർ ആണ് ഭാര്യ. കിട്ടുന്ന ശമ്പളത്തിന് പകുതിയോളം വാടകക്കായി നൽകുന്നു . ഇന്ന് ആ കുടുംബം അനാഥമായി.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-10-feb-2021/
കാര്യമായ സമ്പാദ്യമോ കേറിക്കിടക്കാൻ സ്വന്തമായി ഒരു ഇടവുമില്ലാത്ത ജോമോന് അത് നൽകേണ്ടത് ബഹറിനിലെ മലയാളികളുടെ കടമയാണ്. നിലവിൽ പിരിക്കുന്നവർ സുതാര്യമായി ആ തുക അതാതു സംഘടനകളുടെ പേരിൽ ജോമോൻറെ കുടുംബത്തിന് കൈമാറുകയും, നാട്ടിലെ നിർദ്ധനരായ നിരവധി പേർക്ക് വീടുകൾ വച്ചു നൽകുന്ന ബഹറിൻ കേരളീയ സമാജമോ, കെഎംസിസിയോ പോലെയുള്ള സംഘടനകൾ ജോമോന്റെ കുടുംബത്തിന് ഒരു വീട് വെച്ച് നൽകും എന്ന് കരുതുന്നു. സമാജത്തിലെ പ്രോഗ്രാമുകളുടെ സ്ഥിരം ക്യാമറാമാനും ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി എന്ന നിലയിലും ജോമോന്റെ കുടുംബത്തിന് കയറിക്കിടക്കാൻ, ഒരു വീട് നിർമ്മിച്ചു നൽകാൻ സമാജം യാതൊരു വിമുഖതയും കാണിക്കില്ലെന്നിരിക്കെ ഔദ്യോഗികമായ ആ സന്തോഷ പ്രഖ്യാപനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ജോമോൻ ബഹ്റൈൻ മലയാളികൾക്ക് നൽകിയ സേവനത്തിന് ഈ സമൂഹത്തിൻറെ കടമകൂടിയാണ് ഇതെന്നും, ഈ വിഷയത്തിൽ കാര്യമായ ചർച്ചകൾ പൊതു സമൂഹത്തിൽ നിന്നും ഉയരണമെന്നും സേതുരാജ് കടയ്ക്കൽ ആവശ്യപ്പെട്ടു.