ബഹ്റൈനിൽ മാധ്യമ പ്രവർത്തകനായിരുന്ന ജോമോൻ കുരിശിങ്കലിൻറെ മാതാവ് അന്നമ്മ തോമസ് ഷുഗർ മൂലം കാലിൻറെ പാദം മുറിക്കപ്പെട്ട് ചികിത്സ്ക്ക് വകയില്ലാതെയും, കയറി കിടക്കാൻ സ്വന്തമായി ഒരു വീടും ഇല്ലാതെയും പ്രവാസികളുടെ കനിവിനായി കാത്തിരിക്കുന്നു.
ബഹ്റൈനിൽ ഫ്ളവര്സ് & 24 ന്യൂസിൻറെ റിപ്പോർട്ടറും ക്യാമറാമാനും ആയി ജോലി ചെയ്തുകൊണ്ട് ഇരിക്കവെയാണ് ഹൃദയാഘാതംമൂലം ജോമോൻ മരണപ്പെട്ടത്. നിരവധി സംഘടനകളും വ്യക്തികളും ജോമോന്റെ ഭാര്യയെയും മക്കളെയും സഹായിച്ചിരുന്നു. അവർ ജോമോന്റെ അമ്മയെയും അതിൽ നിന്നും സഹായിച്ചു. എന്നാൽ ജോമോന്റെ മരണത്തോടെ വരുമാനം ഇല്ലാതായ അച്ഛനും അമ്മയും ഇന്ന് ഏറെ പ്രതിസന്ധിയിലായി. ജോമോൻറെ അച്ഛൻ വൃക്ക സംബന്ധമായ അസുഖം മൂലം ജോലിയ്ക്ക് പോകാനാവാതെ അവസ്ഥയായി. കാലിൻറെ പാദം മുറിക്കപ്പെട്ട അമ്മയ്ക്ക് ഒപ്പം ആശുപത്രിയിൽ ആണ് ജോമോന്റെ പിതാവും. സംഘടനകളുടെയും വ്യക്തികളുടെയും ഇടയിൽ വാർത്തയും, ക്യാമറ ജോലിയുമായി ഓടിനടന്ന ജോമോന് നിരവധിപേർ പണം നൽകാനുമുണ്ട്. ഇവരെ സഹായിക്കാൻ താത്പര്യമുള്ളവർക്കായി ജോമോൻറെ അമ്മ അന്നമ്മ തോമസിൻറെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നു.
Annamma Thomas
A/c.. 0061053000037560
Ifsc – SIBL0000061
South Indian Bank
Ottapalam branch
Palakkad (district)
Kerala
India.
