മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ജോസഫ്’. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ നായകനായത്. ദേശീയ ചലച്ചിത്ര അവാര്‍ഡിലും ‘ജോസഫ്’ ശ്രദ്ധ നേടിയിരുന്നു. ‘വിചിത്തിരൻ’ എന്ന പേരിലാണ് ‘ജോസഫ്’ തമിഴിലേക്ക് എത്തുന്നത്. ജോജുവിന്റെ വേഷം തമിഴില്‍ ചെയ്യുന്നത് ആര് കെ സുരേഷാണ്. എം പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. ആര് കെ സുരേഷ് ചിത്രം മെയ് 20ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ശിവ ശേഖര്‍ കിലാരിയും ബാലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാര്‍ക് പിക്ചേഴ്സും ബി സ്റ്റുഡിയോസുമാണ് ബാനര്‍. തിയറ്ററില്‍ തന്നെയാണ് ‘വിചിത്തിരൻ’ ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.