കോവിഡ്-19 ലോക്ക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി അടുത്ത മാസം ഒരു ജോബ് പോർട്ടൽ ആരംഭിക്കാനായി ദില്ലി സർക്കാർ.
ദില്ലിയിലെ കോവിഡ് അവസ്ഥയിലെ മാറ്റത്തിനൊപ്പം, സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലുമാണ് ഇപ്പോൾ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബിസിനസ്സ് ഗ്രൂപ്പുകൾ, സാമ്പത്തിക വിദഗ്ധർ, വ്യാപാര, വ്യവസായ പ്രതിനിധികൾ, മറ്റ് പങ്കാളികൾ എന്നിവരിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരിന്നു.
ഈ മാസം സമാനമായ ഒരു ജോബ് പോർട്ടൽ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചിരുന്നു.