ദുബൈ: ദുബൈ വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍ ഉദ്യോഗാര്‍ത്ഥിളെ ക്ഷണിക്കുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ 3,000 കാബിന് ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കാനാണ് തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും എമിറേറ്റ്സ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് www.emiratesgroupcareers.com എന്ന വെബ്സൈറ്റിലൂടെ എമിറേറ്റ്സ് എയർലൈൻസിലേക്ക് ജോലിയ്ക്കായി അപേക്ഷ നൽകാം. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളെല്ലാം ഈ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
യുഎഇയിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് എമിറേറ്റ്സിന്റെ പ്രവർത്തനങ്ങൾ പുഃനസ്ഥാപിച്ച് വരികയാണ്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസുകളിൽ വലിയ കുറവ് വന്നിരുന്നു. വിവിധ സ്ഥലങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ സർവ്വീസുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. നിലവിൽ 120 നഗരങ്ങളിലേക്കാണ് എമിറേറ്റ്സ് സർവീസുകൾ നടത്തുന്നത്. വര്‍ഷാവസാനത്തോടെ തങ്ങളുടെ ശേഷിയുടെ 70 ശതമാനം വീണ്ടെടുക്കാനാണ് പദ്ധതി.