കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം തട്ടിയ കേസിലെ പ്രതി പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ചനെ (28) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു.
‘ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി കല്ലായി സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് 2023 മാര്‍ച്ചില്‍ രണ്ടു തവണകളിലായി 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
പ്രതി വയനാട്ടിലെ വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പന്നിയങ്കര പോലീസ് ഇന്‍സ്പെക്ടര്‍ എം. സതീഷ് കുമാര്‍, എസ്.ഐ. സുജിത്ത് എന്നിവര്‍ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രതി പലരില്‍നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും എറണാകുളത്തും വയനാട്ടിലും അര്‍ച്ചനയ്ക്കെതിരെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്