
മനാമ: ബഹ്റൈനിലെ പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് പൊതുമേഖലയില്‍ സ്ഥിരം ജോലി ലഭ്യമാക്കണമെന്ന് പാര്‍ലമെന്റില്‍ നിര്‍ദേശം.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാര്‍ ഒരു അസാധാരണ മെമ്മോറാത്തിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്.
ഡെന്റിസ്റ്റ് ബിരുദം നേടുകയും ആരോഗ്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള പരിശീലന പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് നിയമനം ഉറപ്പാക്കണമെന്നാണ് എം.പിമാര്‍ ആവശ്യപ്പെട്ടത്.


