പുതുവര്‍ഷത്തിലേക്കായി മൊബൈല്‍ റീചാര്‍ജില്‍ പുതു പുത്തന്‍ ഓഫര്‍ അവതരിപ്പിക്കുന്നത് ഇത്തവണയും മുടക്കം വരുത്താതെ റിലയന്‍സ് ജിയോ. 2023 ന്റെ ആരംഭത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ, ജിയോ 2023 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുകായാണ്.
ജിയോയുടെ ഹാപ്പി ന്യൂ ഇയർ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. 252 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 100 എസ്എംഎസുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.
പുതിയ പ്ലാനിനു പുറമേ, നിലവിലുള്ള 2,999 രൂപയുടെ പ്ലാനിലും ജിയോ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്ലാനിൽ 75 ജിബി അധിക ഡാറ്റയും 23 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. നിലവിൽ 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഇതുകൂടാതെ 23 ദിവസം കൂടി ലഭിക്കും.