മനാമ: മിഡിൽ ഈസ്റ്റിലെ പ്രധാന ജ്വല്ലറി, വാച്ച് എക്സിബിഷനായ ജ്വല്ലറി അറേബ്യയുടെ വരാനിരിക്കുന്ന പതിപ്പിന് കിരീടാവകാശിയും ബഹ്റൈന്റെ പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പിന്തുണ നൽകി. 2021 നവംബർ 23 മുതൽ 27 വരെ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് ജ്വല്ലറി അറേബ്യയുടെ 29-ാം പതിപ്പ് നടക്കുന്നത്.
35 രാജ്യങ്ങളിൽ നിന്നുള്ള 550 ജ്വല്ലറികളും വാച്ച് ബ്രാൻഡുകളും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പ്രദർശനത്തിൽ ക്ലാസിക്, സമകാലിക ഡിസൈനുകൾ, ടൈംപീസുകൾ, വിലയേറിയ രത്നങ്ങൾ, ക്ലോക്കുകൾ, മികച്ച എഴുത്ത് ഉപകരണങ്ങൾ, ആഡംബര ആക്സസറികൾ എന്നിവയും പ്രദർശിപ്പിക്കുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
2019 ൽ നടന്ന ജ്വല്ലറി അറേബ്യയുടെ ഏറ്റവും പുതിയ പതിപ്പിൽ 36 മില്യൺ യുഎസ് ഡോളർ ആഭരണ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2018 നെ അപേക്ഷിച്ച് 12 ശതമാനം വർധനവാണ് ഉണ്ടായത്. 60 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഷോപ്പർമാർ അൽ സർറാജ്, അൽ സൈൻ, ബൗച്ചെറോൺ, എതോ മരിയ, ഹൈൻസ് മേയർ, ഫെരാരി ഫയർനെസ്, ഭാസ്കർ ദേവ്ജി, കൊഹെജി ജ്വല്ലറി, മാട്ടാർ ജ്വല്ലേഴ്സ് തുടങ്ങി നിരവധി പ്രദർശന ബ്രാൻഡുകൾ സന്ദർശിച്ചു.
ബഹ്റൈൻ ജ്വല്ലറി സെന്റർ, ഏഷ്യ ജ്വല്ലേഴ്സ് എന്നിവയ്ക്കായുള്ള വലിയ പവലിയനുകൾ ഉൾപ്പെടെ 90% ഇടവും ഇതിനകം ഇവന്റിന് 9 മാസം മുൻപ് തന്നെ വിറ്റു പോയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി എക്സിബിഷനാണ് ജ്വല്ലറി അറേബ്യ.