ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് 12TH MAN. കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മിസ്റ്ററി ത്രില്ലർ സിനിമയിൽ ആറ് പുരുഷന്മാരും ആറ് സ്ത്രീകളും പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കിയിലെ കുളമാവിലും കൊച്ചിയിലുമായി ചിത്രീകരിക്കാനാണ് പദ്ധതി. മോഹൻലാലിനൊപ്പം വേഷമിടുന്ന താരങ്ങൾ ആരൊക്കെയെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ‘നിഴലുകള്‍ അനാവരണം ചെയ്യുന്നു’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി റാം എന്ന സിനിമയും ജീത്തു ജോസഫ് ഒരുക്കുന്നുണ്ട്.
