askIITians ബഹ്റൈൻ ബ്രാഞ്ച് ഒക്ടോബർ ഒന്ന് മുതൽ 2021 ജനുവരി മാസം നടക്കുന്ന ജെഇഇ മെയിൻ പരീക്ഷക്ക് ഉള്ള തീവ്ര പരിശീലന ബാച്ച് തുടങ്ങുന്നു . 92 ദിവസം നീണ്ടു നിലക്കുന്ന ഈ കോഴ്സ് 300 അധ്യയന മണിക്കൂർ ഉൾപ്പെട്ടതാണ്. പ്രസ്തുത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ആരംഭത്തിലെ അഡ്മിഷൻ എടുക്കുന്നവർക്ക് ആകർഷകമായ ഫീസ് ഇളവ് ലഭിക്കുന്നതാണ്. ഗ്രേഡ് 11 ,12 ലെ എല്ലാ സയൻസ് കണക്ക് വിഷയങ്ങൾ പരിശീലിപ്പിക്കുന്നതിനു പുറമെ 25 മാതൃക പരീക്ഷകൾ, സംശയ നിവാരണത്തിനായി പ്രത്യേകം ക്ലസ്സുകൾ, മാനസിക തയ്യാറെടുപ്പിനായി പ്രത്യക സൈക്കോളജി സെഷനുകൾ തുടങ്ങിയവ നൽകുന്നതാണ്.പൂർണമായും ഓൺലൈനിൽ ആണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. IIT , NIT തുടങ്ങിയ പ്രഗൽഭ സാങ്കേതിക കോളേജുകളിൽ നിന്നും പഠനം പൂർത്തിയാക്കിയ, പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന ക്ലാസ്സുകളിൽ ബഹറിനിൽ 12ആം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും , 12 ആം ക്ലാസ് വിജയിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി