
തിരുവനന്തപുരം: 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന്റെയും, പ്രഥമ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിന്റെയും സമര്‍പ്പണം സെപ്റ്റംബർ 24 ശനിയാഴ്ച വൈകിട്ട് 06 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാനത്തെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ചടങ്ങായിരുന്നു ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിന്റെ ഉദ്ഘാടനവും ചലച്ചിത്ര പുരസ്കാര സമര്‍പ്പണവും നിർവഹിക്കും.
ജെ.സി ഡാനിയേല്‍ പുരസ്കാരം പ്രമുഖ ചലച്ചിത്രകാരൻ കെ.പി കുമാരനും ടെലിവിഷൻ മേഖലയിലെ സമഗ്ര സംഭാവനയ്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ് ശശികുമാറും ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും സ്വീകരിക്കും.
