ജയം രവിയുടെ ഏറ്റവും പുതിയ ചിത്രം ‘അഖിലൻ’ നാളെ ലോകമെമ്പാടും റിലീസ് ചെയ്യും. എൻ കല്യാണ കൃഷ്ണനാണ് അഖിലന്റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും മുമ്പ് ‘ഭൂലോകം’ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്.
ചിത്രം ഒരു ആക്ഷൻ എന്റർടെയിനറാണ്. പ്രിയ ഭവാനി ശങ്കർ , താന്യ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിവേക് ആനന്ദ് ഛായാഗ്രഹണവും സാം സി.എസ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.