രാജ്യത്തെ തിയേറ്ററുകളില്‍ തരംഗമായി ഷാരൂഖ് ഖാന്റെ പുതിയ സിനിമ ‘ജവാന്’. ഒരു ബോളിവുഡ് ചിത്രത്തിന് ഒരുദിവസം കിട്ടുന്ന ഏറ്റവും ഉയര്‍ന്നതുകയായ 144.22 കോടിരൂപയാണ് റിലീസ് ചെയ്ത് മൂന്നാംദിവസം ജവാന് സ്വന്തമാക്കിയത്.
തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസുചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പുമാത്രം ശനിയാഴ്ച 68.72 കോടിരൂപ നേടി. ഇതോടെ ഹിന്ദിയില്‍മാത്രം ആകെ 180.45 കോടിരൂപയാണ് ജവാന്റെ നേട്ടം. ആഗോളതലത്തില്‍ 350 കോടിയും കടന്ന് കുതിക്കുകയാണ് ജവാന്. അറ്റ്ലീ സംവിധാനംചെയ്ത ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി, ദീപിക പദുകോണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗൗരിഖാനും ഗൗരവ്വര്‍മയും ചേര്‍ന്നാണ് നിര്‍മാണം.