ഗാംഗ്ടോക്ക്: സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്ടോക്കിലെ നാഥുല ബോര്‍ഡര്‍ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്കി .
‘ജവഹര്‍ലാല്‍ നെഹ്റു റോഡ്’ എന്നറിയപ്പെട്ടിരുന്ന ഈ റോഡ് ഇനിമുതല്‍ “നരേന്ദ്ര മോദി മാര്‍ഗ്’ എന്നാവും അറിയപ്പെടുക.സിക്കിം ഗവര്‍ണര്‍ ഗംഗാ പ്രസാദ് ആണ് റോഡ് ഉദ്ഘാടനം ചെയ്തത് .
ഉദ്ഘാടനം ചെയ്യുന്ന ചിത്രവും റോഡിന്റെ പേര് മാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകളും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡി.ബി ചൗഹാന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ഡിസംബർ 20 ന് നടന്ന ഗ്രാമസഭ ഏകകണ്ഠമായാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള റോഡിന്റെ പേര് മാറ്റാനുള്ള നിർദ്ദേശം അംഗീകരിച്ചത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമ്മിച്ച ഈ ഭാഗം ഗാംഗ്ടോക്കിനും സോംഗോ തടാകത്തിനും ഇടയിലുള്ള ദൂരം 15 കിലോമീറ്റർ കുറച്ചു.
