
മനാമ: ബഹ്റൈനിലെ ജസ്ര ഇന്റര്‍സെക്ഷനില്‍ പുതുതായി നിര്‍മിച്ച പാലം ഗതാഗതത്തിനായി തുറന്നതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.
സല്മാന് സിറ്റി, ബുദയ്യ, ജനാബിയ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പാലം. ഇവിടങ്ങളിലേക്ക് സുഗമമായ സഞ്ചാരം സാധ്യമാകും. ജനാബിയ ഹൈവേയില്‍നിന്ന് ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയിലേക്ക് ഈ പാലത്തിലൂടെ നേരിട്ട് ഇടത്തോട്ട് തിരിയാന്‍ സാധിക്കും. ഇത് പ്രദേശത്തെ ഗതാഗത തടസ്സങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
പ്രതിദിനം 57,000 വരെ വാഹനങ്ങള്‍ അനായാസം ഈ പാലത്തിലൂടെ ഓടിക്കാം. ബഹ്റൈനിലെ റോഡ് ശൃഖല നവീകരിക്കാനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
