തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന്റെ ജനമൈത്രി സുരക്ഷായോഗം പാലോട്ടുകോണം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടൺഹിൽ എൽ പി സ്കൂൾ ആഡിറ്റോറിയത്തിൽ കൂടി. പ്രസിഡന്റ് ബി.എസ്. ഗോപകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം ശാസ്തമംഗലം വാർഡ് കൗൺസിലർ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. മ്യൂസിയം സി .ആർ . ഒ. & പി .ആർ . ഒ., എ ഷാജഹാൻ എസ് .ഐ മിനിട്സും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിറ്റി ട്രാഫിക് പോലീസ് സി .ഐ അനിൽ, മ്യൂസിയംബീറ്റ് ഓഫീസർ ബിജൂ, പി .ഡബ്യൂ . ഡി .എഞ്ചിനീയർ സന്തോഷ്, കെ. ഡബ്യൂ .എ .,എ ഇ സായി, മണികണ്ഠൻ എസ് ആർ , നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥർ അരുൺ , സിബി പ്രവീൺ, എസ്. അജിത്, കെ .എസ് . ഇ .ബി എഞ്ചിനീയർമാരായ ഡിക്സൺ ശീമോൻ , സനൽ എന്നിവർ സംസാരിച്ചു.
ശാസ്തമംഗലം – കൊച്ചാർ റോഡ്, വഴുതക്കാട് – കാർമൽസ് സ്കൂൾ റോഡ് എന്നിവടങ്ങളിലെ പാർക്കിംഗ് മൂലമുള്ള ഗതാഗത തടസ്സം, വാട്ടർ അതോറിറ്റിയിൽ റീഡിംഗ് എടുത്തിട്ട് ബില്ല് നൽകാത്ത പ്രശ്നം, റോഡിൽ ഉപേക്ഷിച്ച ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റുകൾ, റെസ്റ്റ് ഹൗസ് പി ഡബ്ല്യൂ ഡി റോഡ് തൈയ്ക്കാട് ടാറിംഗ് എന്നീ മേൽ പറഞ്ഞ പ്രശ്നങ്ങൾ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാമെന്ന് പങ്കെടുത്ത ഉദ്യോഗസ്ഥർ യോഗത്തിന്ഉറപ്പ് നൽകി. ബീറ്റ് ഓഫീസർ സുജിത്ത് യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.