മനാമ: കവിതകളിലൂടെ പ്രകൃതി സംരക്ഷണത്തിൻ്റെ മഹത്തായ സന്ദേശങ്ങൾ വരും തലമുറക്ക് കൈമാറിയ കവയിത്രിയായിരുന്നു സുഗതകുമാരി എന്ന് ജനത കൾച്ചറൽ സെൻ്റർ അഭിപ്രായപ്പെട്ടു. കലഹിക്കേണ്ടതിനോട് കലഹിച്ചും, തലോടേണ്ടതിനെ തലോടിയും, തിരുത്തേണ്ടവയെ തിരുത്തിയും, അശരണർക്ക് അത്താണിയായ എഴുത്തുകാരിയുമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി സംരക്ഷണത്തിനും, മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ചെയ്ത സുഗതകുമാരിയുടെ വിയോഗം മലയാളികൾക്കു് ഒരു തിരുത്തൽ ശക്തിയെ നഷ്ടമായെന്നും ജെ.സി.സി അഭിപ്രായപ്പെട്ടു.


