മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി അഗാധ ദുഃഖം രേഖപ്പെടുത്തി.
ബഹ്റിന്റെ ഉയർച്ചക്കും പുരോഗതിക്കു മായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള ഷെയ്ക്ക് ഖലീഫ ലോകത്തിനുമുന്നിൽ ബഹ്റിന്റെ പേരും പ്രശസ്തിയും ഉയർത്താനും രാജ്യത്തു സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യ പങ്കു വഹിച്ച, ദീർഘ വീഷണവും ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരിയായിരുന്നു ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ.
ആധുനിക ബഹ്റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാനാവാത്ത പങ്കു വഹിച്ച അദ്ദേഹത്തിന്റെ വേർപാട് ബഹ്റൈൻ ജനതയ്ക്കും രാജ കുടുംബങ്ങൾക്കും പ്രവാസി സമൂഹത്തിനും ഒരു തീരാ നഷ്ടമാണ് എന്ന് വൈസ് പ്രസിഡന്റ് യു. കെ. ബാലൻ അനുസ്മരിച്ചു.