
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയില്‍ കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ഗവര്‍ണ്ണറുടെ ഏറ്റു പറച്ചില്
പഗല് ഗാം ഭീകരാക്രമണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദഉള്ള നടത്തിയ ഖേദ പ്രകടനത്തിന് പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയും പറയുന്നത്. വിനോദ സഞ്ചാരികളെ ഭീകരര്‍ ഉന്നം വയ്ക്കില്ലെന്നായിരുന്നു അതുവരെയുള്ള ധാരണ. സംഭവം നടന്നത് ഒരു പുല്‍മേട്ടിലായിരുന്നു. അവിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് താവളമോ, മറ്റ് ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ല. പാക് സ്പോണ്‍സേര്‍ഡ് ആക്രമണമാണ് നടന്നത്. ആക്രമണത്തിലൂടെ വര്‍ഗീയ ചേരിതിരിവിനാണ് പാകിസ്ഥാന് ശ്രമിച്ചത്. ജമ്മുകശ്മീര്‍ ഒരിക്കലും ശാന്തമാകാന്‍ പാകിസ്ഥാന് അനുവദിക്കില്ല. ഓപ്പറേഷന് സിന്ധൂറിലൂടെ പാകിസ്ഥാനെ നിശബ്ദമാക്കി. ഏതൊരു ഭീകരാക്രണമെത്തേയും യുദ്ധമായി കണ്ട് തിരിച്ചടിക്കുമെന്നതാണ് ഇന്ത്യയുടെ സന്ദേശമെന്നും ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കുന്നു.
ആക്രമണത്തോടെ വിനോദ സഞ്ചാരമേഖല പാടേ തകര്‍ന്നെന്നും, അമര്‍നാഥ് യാത്രയോടെ തിരിച്ച് വരവ് നടത്തുമെന്നാണ് പ്രതീക്ഷയെന്നും സിന്‍ഹ അഭിമുഖത്തില്‍ പറയുന്നു. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കേ സുരക്ഷ വീഴ്ചയിലെ മോനജ് സിന്‍ഹയുടെ കുറ്റസമ്മതം ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാം. പ്രത്യേകിച്ച് പ്രതിപക്ഷം വിഷയം ശക്തമായി ഉന്നയിക്കാനിരിക്കേ. കേന്ദ്രഭരണപ്രദേശത്തെ സുരക്ഷ വീഴ്ചയില്‍ കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. വെടിവച്ച ഭീകരരെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതതും കേന്ദ്രസര്‍ക്കാരിന്‍രെ വീഴ്ചയായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
