
മനാമ: ബഹ്റൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ യെമനി യുവതി കാറിടിച്ച് മരിച്ച കേസില്‍ ബംഗ്ലാദേശിയായ ഡ്രൈവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു.
യെമനി പൗരയായ അസ്മ സാലിഹ് അബ്ദുല്ലയും (26) മകന് അനസും (ഒന്നര വയസ്സ്) റിഫയിലെ മസൂറ അവന്യൂ മുറിച്ചുകടക്കുന്നതിനിടയിലാണ് 38കാരനായ ബംഗ്ലാദേശി ഡ്രൈവര്‍ ഓടിച്ച കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അസ്മ തല്‍ക്ഷണം മരിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.


