മനാമ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമയ്ക്ക് ബഹ്റൈനിലും വൻ സ്വീകരണം. സിനിമയുടെ റിലീസ് ബഹ്റൈനിൽ ആഘോഷമാക്കിയിരിക്കുകയാണ് ബഹ്റൈനിലെ രജനികാന്തിന്റെ ആരാധകരായ രജനി രസികൻ മൻട്രം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ രജനീകാന്ത് ചിത്രം കാണാൻ വിപുലമായ ഒരുക്കങ്ങളാണ് രജനി ഫാൻസ് അസോസിയേഷൻ നടത്തിയിരുന്നത്. ലുലു ദാനമാളിലെ എപിക്സ് സിനിമാസിൽ നടന്ന ഫാൻസ് ഷോയോടനുബന്ധിച്ചു നിരവധി കലാപരിപാടികളും മത്സരങ്ങളും നടന്നു. നാസിക് ടോൾ, ഡിജെ, ഫ്ലാഷ് മോബ് എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. കൂടാതെ കേക്ക് മുറിച്ച് ആരാധകർ സന്തോഷം പങ്കുവച്ചു. ജയിലർ ടീഷർട്ടുകൾ ധരിച്ചു പ്രായഭേദമന്യേ നൂറുകണക്കിന് പേരാണ് എത്തിയത്.
Trending
- രാസലഹരി വില്‍പ്പന: രണ്ടു ടാന്‍സാനിയന്‍ പൗരരെ പഞ്ചാബില്‍നിന്ന് കേരള പോലീസ് പിടികൂടി
- ബഹ്റൈന്‍ നേവല്‍ ഫോഴ്സ് സുഹൂര്‍ വിരുന്ന് നടത്തി
- കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര് ബിന്ദു; പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
- പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- മണ്ണൂരില്‍ വീടിന്റെ പൂട്ട് പൊളിച്ച് 30 പവനും 2 ലക്ഷവും കവര്‍ന്നു
- വ്യാജ വാഹനാപകടകേസെടുത്ത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം; എസ്ഐക്കെതിരെ കേസ്
- കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയുംകുടുക്കിയതല്ല’; എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്
- ബോക്സിങ് പരിശീലകന് എംഡിഎംഎയുമായി പിടിയിൽ