
മനാമ: പുരാവസ്തുവായി സംരക്ഷിക്കപ്പെടുന്ന കുന്നിന്മുകളില് കയറി കാര്‍ കത്തിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ബഹ്റൈനിക്ക് ഹൈ ക്രിമിനല്‍ കോടതി വിധിച്ച രണ്ടു വര്‍ഷം തടവുശിക്ഷ ഹൈ ക്രിമിനലില് അപ്പീല്‍ കോടതി ശരിവെച്ചു.
ടൈലോസ് കാലഘട്ടത്തിന്റെ ചരിത്രാവശിഷ്ടങ്ങളുള്ള കുന്നിന്മുകളില്വെച്ചാണ് 49കാരനായ ബഹ്റൈനി കാര്‍ കത്തിക്കാന്‍ ശ്രമിച്ചത്. തീവെപ്പ്, മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കല്‍, ആയുധം കൈവശം വെക്കല്‍, പോലീസുകാരെ ആക്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ഹൈ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് രണ്ടു വര്‍ഷം തടവ് വിധിച്ചത്.
സ്ഥിരം കുറ്റവാളിയായ ഇയാള്‍ മറ്റു ചില കേസുകളിലും പ്രതിയാണ്.
