
മനാമ: ബഹ്റൈനിലേക്ക് രണ്ടു കിലോഗ്രാമിലധികം കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ ഏഷ്യന്‍ വനിതയ്ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.
കൂടാതെ പിടികൂടിയ കഞ്ചാവ് കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
2025 ഒക്ടോബര്‍ നാലിനാണ് 37കാരിയായ ഇവര്‍ ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒറ്റയ്ക്ക് വന്നിറങ്ങിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന വലിയൊരു ബാക്ക്പാക്ക് സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.


