
മനാമ: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുകയും അതുവഴി സമ്പാദിച്ച പണം വെളുപ്പിക്കുകയും ചെയ്ത കേസില്‍ ബഹ്റൈനില്‍ രണ്ടു പേര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.
ഇതിലൊരാള്‍ക്ക് എട്ടു വര്‍ഷവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവര്‍ക്കും രണ്ടു ലക്ഷം ദിനാര്‍ വീതം പിഴയും ചുമത്തി.
കുറ്റകൃത്യത്തിലൂടെ പ്രതികള്‍ സമ്പാദിച്ച 36,830.816 ദിനാര്‍ ഇവരില്‍നിന്ന് കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.
നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെന്ററില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.


