
മനാമ: ബഹ്റൈനില്‍ അനധികൃതമായി കഴിയുന്ന ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്ത കുറ്റത്തിന് 10 പേര്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി രണ്ടു മുതല്‍ മൂന്നു വരെ മാസം തടവും പിഴയും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഇവരില്‍ വിദേശികളായ എട്ടുപേരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാഷനാലിറ്റി- പാസ്പോര്‍ട്ട്- റസിഡന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഒരു ബഹ്റൈനി പുരുഷനും ഭാര്യയും ഒരു കെട്ടിടത്തില്‍ വിദേശികളായ അഞ്ച് അനധികൃത ഗാര്‍ഹികത്തൊഴിലാളികളെ താമസിപ്പിച്ചതായി കണ്ടെത്തിയത്. തൊഴിലാളികളെ ഇവര്‍ പല വീടുകളിലും ജോലിക്കയയ്ക്കുകയും ചെയ്തിരുന്നു.
പരിശോധനയെത്തുടര്‍ന്ന് ബഹ്റൈനി ദമ്പതികളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സഹായികളും വിദേശികളുമായ എട്ടു പേരെ കൂടി പിടികൂടിയത്.
