മനാമ: ബഹ്റൈനിൽ നടന്നു കൊണ്ടിരിക്കുന്ന കോവിഡ് വാക്സിൻ ട്രയൽസിൽ പങ്കാളിയായ ഐവൈസിസി മനാമ ഏരിയ കമ്മിറ്റി അംഗം ഷാക്കിറിനെ മനാമ ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മാനുഷിക മൂല്യം ഉയർത്തി പിടിച്ചു സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഷാക്കിർ ഈ പ്രവർത്തിയിലൂടെ വെളിവാക്കിയതെന്ന് കമ്മിറ്റി വ്യക്തമാക്കി.
IYCC ദേശീയ പ്രസിഡന്റ് അനസ് റഹീം, മനാമ ഏരിയ കമ്മറ്റിക്ക് വേണ്ടി, ഏരിയ പ്രസിഡന്റ് നബീൽ, സെക്രട്ടറി അൻസാർ, ഏരിയ അംഗം ഷംഷാദ് എന്നിവരുടെ സാനിധ്യത്തിലാണ് മൊമെന്റോ നൽകി ഷാക്കിറിനെ ആദരിച്ചത്.