മനാമ: ഹിദ്-അറാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. നൂറ്റമ്പതോളം പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു.alo അലോപ്പതിയും,ആയു ർവേദ ഡോക്ടേഴ്സും രോഗികളെ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ഐവൈസിസി മിഡിൽഈസ്റ്റുമായി ചേർന്ന് നടത്തുന്ന ഏഴാമത് ക്യാമ്പും, സംഘടന നടത്തുന്ന 39 മത് ക്യാമ്പുമായിരുന്നു.
സൗജന്യ ഡെന്റൽ ചെക്കപ്പും ക്യാമ്പിൽ ഒരുക്കിയിരുന്നു.
മെഡിക്കൽ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് തമാം കാർഡ് സൗജന്യമായി നൽകി. അപൂർവമായി മാത്രം ബഹ്റൈനിൽ നടക്കുന്ന ആയൂർവേദ മെഡിക്കൽ ക്യാമ്പിൽ നിരവധി സാധാരണക്കാരയ പ്രവാസികളാണ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ എത്തി ഈ അവസരം പ്രയോജനപ്പെ ടുത്തിയത്.
ഐവൈസിസി ഹിദ്-അറാദ് ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവീൺ ആന്റണി സ്വാഗതം പറഞ്ഞു,റോബിൻ കോശി നന്ദി പറഞ്ഞു. ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരം ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു.മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഗിരിഷ് കുമാർ,സെയിൽസ് & മാർക്കറ്റിംഗ് പ്രതിനിധി ആൽഫ,ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി,സെക്രട്ടറി അലൻ ഐസക്,ട്രഷറർ നിധീഷ് ചന്ദ്രൻ,ദേശീയ കമ്മറ്റി ഭാരവാഹികളായ അനസ് റഹിം,ബേസിൽ നെല്ലിമറ്റം എന്നിവർ സംസാരിച്ചു
ഡോ.ജയ്സ്,ഡോ.രശ്മി ധനുക,ഡോ.അതുല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടന്നത്.ബെൻസി ഗനിയുഡ്,രാജേഷ് പന്മന,മനോജ് അപ്പുക്കുട്ടൻ,അഖിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി