മനാമ: ഐ.വൈ.സി.സി ബഹ്റൈനിലെ കായികതാരങ്ങൾക്കുള്ള ജേഴ്സി പ്രകാശനം നൗഷാദ് ഹിദയത്തുള്ളയും (ഡയറക്ടർ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ), ആദിൽ അഹമ്മദും ( മോഡിഫൈഡ് ക്രിക്കറ്റ് കോർഡിനറ്റർ ), ചേർന്ന് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡാനിഷ് മുക്തറിനു നൽകി പ്രകാശനം ചെയ്തു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, സ്പോർട്സ് ആൻഡ് ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത്, ഐ.വൈ.സി.സി കായികതാരങ്ങൾ, കോർകമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയാ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.