
മനാമ: ആരോഗ്യപരമായ ജീവിത രീതികളിൽ ബോധവൽക്കരിക്കലുൾപ്പെടെയുള്ള, പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഐ.വൈ.സി.സി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ശിഫ അൽ ജസീറ ഹമല ബ്രാഞ്ചിൽ വെച്ച് 2025 മെയ് 30 നു നടക്കുന്നത്.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അടക്കമുള്ള, ദേശീയ ഭാരവാഹികളും, ഹോസ്പിറ്റൽ പ്രതിനിധികളുമടക്കം, സാമൂഹിക മേഖലകളിൽ ഉള്ളവർ സംബന്ധിക്കും.
വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായി ലഭ്യമാവുന്ന ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും, റെജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ബഹ്റൈൻ, ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് വിജയൻ ടി പി, ജനറൽ സെക്രട്ടറി ഹരിശങ്കർ പി എൻ, ട്രെഷറർ ശരത് കണ്ണൂർ എന്നിവർ അറിയിച്ചു.
35682622, 35930418, 37149491.
