
മനാമ : ഐ.വൈ.സി.സി ബഹ്റൈൻ, ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ധീരരക്തസാക്ഷി ” ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് ” വിദ്യാർത്ഥികളിലേക്ക് കൈമാറും.
ഫെബ്രുവരി 12 ന് കണ്ണൂർ ശ്രീകണ്ഠപുരത്ത് വെച്ച് നടക്കുന്ന ഷുഹൈബ് എടയന്നൂർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും.
ഷുഹൈബിന്റെ ജീവിത കാലത്ത് അദ്ദേഹം ഏറ്റെടുത്ത ഒരു കുടുംബത്തിലെ നിർദ്ധരരായ മൂന്ന് കുട്ടികൾക്കാണ് പഠന സഹായം നൽകുന്നതെന്ന് ഐ.വൈ.സി.സി ബഹ്റൈൻ, ഗുദൈബിയ – ഹൂറ ഏരിയ ഭാരവാഹികൾ അറിയിച്ചു.
