
മനാമ : ഐ.വൈ.സി.സി ബഹ്റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ, കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈനുമായി സഹകരിച്ച് ഹൂറ അൽ തീൽ മൈതാനത്ത് വെച്ച് നടന്ന ” പ്രൊഫഷനൽ ഫുട്ബോൾ ” ടൂർണമെന്റ്ൽ ഗോസി എഫ് സി ജേതാക്കളും, മറീന എഫ് സി റണ്ണർ അപ്പുമായി.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ബഹ്റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി എം പി ഉത്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതം പറഞ്ഞു.
ചാമ്പ്യൻസിനുള്ള ട്രോഫി സന്തോഷ് ട്രോഫി താരം പാച്ചനും, റണ്ണേഴ്സ് അപ്പ് ട്രോഫി ജനറൽ കൺവീനർ റിനോ സ്കറിയയും നൽകി. ഇരു ടീമുകൾക്കുമുള്ള ക്യാഷ് അവാർഡ് ട്രെഷറർ ബെൻസി ഗനിയുഡ്, അസിസ്റ്റന്റ് ട്രെഷറർ മുഹമ്മദ് ജസീൽ വിതരണം ചെയ്തു.
വിവിധ കളികളിലെ പ്ലയേർസ് ഓഫ് മാച്ചസായി അഷ്കർ സ്കോപ്പിയൻസ് എഫ് സി, അരുൺ അൽ മിനാർ എഫ് സി, ഇസൈൻ എവറസ്റ്റ് എഫ് സി, ഹിജാസ് ഗോസി എഫ് സി, വിപിയു അൽ കേരളാവി എഫ് സി, സഹൽ ഗോസി എഫ് സി, എന്നിവരെ തിരഞ്ഞടുത്തു.
ഇവർക്കുള്ള ട്രോഫികൾ ചാരിറ്റി കൺവീനർ സലീം അബൂത്വാലിബ്, മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, കെ എഫ് എ ബഹ്റൈൻ പ്രസിഡന്റ് അർഷാദ്, കെ എഫ് എ സെക്രട്ടറി സജാദ്, കെ എഫ് എ ട്രെഷറർ തസ്ലീം തെന്നാടൻ എന്നിവർ വിതരണം ചെയ്തു. ടോപ് സ്കോറർ ആയ ഗോസി എഫ് സി യുടെ അജിനുള്ള ട്രോഫി ടൂർണമെന്റ് റിസപ്ഷൻ കൺവീനർ ജിതിൻ പരിയാരം നൽകി . ബെസ്റ്റ് ഗോൾ കീപ്പർ മറീന എഫ് സി യുടെ മുഫസ്സിലിനുള്ള ട്രോഫി ടൂർണമെന്റ് പബ്ലിസിറ്റി കൺവീനർ ബേസിൽ നെല്ലിമറ്റം, ബെസ്റ്റ് ഡിഫെൻഡറായ മറീന എഫ് സി യുടെ സജിത്തിനുള്ള ട്രോഫി ടൂർണമെന്റ് ഫിനാൻസ് കൺവീനർ മുഹമ്മദ് ജസീൽ, പ്ലയെർ ഓഫ് ടൂർണമെന്റ്നുള്ള ട്രോഫി വളണ്ടിയർ കൺവീനർ ഷംഷാദ് കാക്കൂർ, ഫെയർ പ്ലേ അവാർഡ് ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി, എന്നിവർ നൽകി.
മാസ്റ്റേഴ്സ് ഓഫ് ഇവന്റ്സ് ആയി ടൂർണമെന്റ് അവതാരികയും, ഐ.വൈ.സി.സി വനിത വിംഗ് എക്സിക്യൂട്ടീവ് മെമ്പറുമായ രമ്യ റിനോയെയും ടൂർണമെന്റ് അന്നൗൻസർ ഷമീർ പൊന്നാനിയെയും തിരഞ്ഞെടുത്തു. ഇരുവർക്കുമുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് നൽകി.
മെഡിക്കൽ സപ്പോർട്ട് നൽകിയ കിംസ് ഹോസ്പിറ്റലിനുള്ള മൊമെന്റോ ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് ബ്ലെസ്സൻ മാതൃ നൽകി.
പ്രോഗ്രാം ജനറൽ കൺവീനർക്കും, സബ് കമ്മിറ്റി കൺവീനർമാർക്കുമുള്ള ഉപഹാരം ഐ.വൈ.സി.സി വൈസ് പ്രസിഡന്റ് അനസ് റഹീം, ജോയിന്റ് സെക്രട്ടറിമാരായ രാജേഷ് പന്മന, രതീഷ് രവി, റിച്ചി കളത്തൂരേത്ത് എന്നിവർ നൽകി.
ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ ടൂർണമെന്റ്ന് നേതൃത്വം നൽകി.
