
മനാമ : ഐ.വൈ.സി.സി ബഹ്റൈൻ, ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണ സംഗമവും, ഏരിയ കൺവെൻഷനും സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബുദയ്യ ഏരിയ പ്രസിഡന്റ് അഷ്റഫ് ഇ.കെ യുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കിഷോർ മുഖ്യപ്രഭാഷണം നടത്തി. മുൻ ദേശീയ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും, ഏരിയ ട്രെഷറർ അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ഉദുമ മുൻ എം എൽ എ യും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതികൾ ആണെന്ന് വിചാരണ കോടതി വിധിച്ചിട്ടുണ്ട് എന്നതിൽ നിന്നും സി.പി.എം പങ്കു വ്യക്തമാകുന്നുണ്ട് എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പൊതുഖജനാവിലെ പണം സിപിഎം പ്രവർത്തകരും, നേതാക്കളും ഉൾപ്പെടുന്ന കേസുകളുടെ പേരിൽ ധൂർത് നടത്തി നശിപ്പിക്കുന്ന സിപിഎം, കേരള സർക്കാർ സമീപനം പൊതുജനത്തോടുള്ള വെല്ലുവിളിയാണ്.
ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ് അനസ് റഹീം, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, എക്സിക്യൂട്ടീവ് അംഗം സജീഷ് രാജ് അടക്കമുള്ളവർ അനുസ്മരണ പ്രസംഗം നടത്തി.
ദേശീയ കോർ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, ഐ.വൈ.സി.സി വനിത വേദി പ്രവർത്തകർ അടക്കമുള്ളവർ പങ്കെടുത്തു.
