
മനാമ : ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ് – അറാദ് ഏരിയ ട്രഷറർ ഷനീഷ് സദാനന്ദന് ദേശീയ, ഏരിയ കമ്മിറ്റികൾ ചേർന്ന് യാത്രയയപ്പ് നൽകി. ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ഏരിയ പ്രസിഡന്റ് റോബിൻ കോശി എന്നിവർ ചേർന്ന് മൊമെന്റോ നൽകി. സംഘടനക്ക് സാമൂഹിക മേഖലകളിലെ ഇടപെടലുകളിൽ ഷനീഷ് നൽകിയ പിന്തുണ എന്നും സ്മരിക്കുന്നതാണെന്ന് ദേശീയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ്മാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ, ഏരിയ കോർ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ, മുൻ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.
