
മനാമ: കെപിസിസിയുടെ നിയുക്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ട അഡ്വ : സണ്ണി ജോസഫ് എം എൽ എ യെ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. സംഘടന, പാർലിമെന്ററി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണൂർ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്ണൂർ ജില്ല ചെയർമാൻ അടക്കം, പേരാവൂരിൽ കെ കെ ശൈലജ ടീച്ചർ മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിച്ചു എം എൽ എ ആയതടമുള്ള ശ്രദ്ധേയമായ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചതിൽ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പുതു നിയോഗം നാടിനും, പാർട്ടിക്കും മുതൽ കൂട്ട് ആവുമെന്ന കാര്യത്തിൽ സംശയമില്ല.
ദേശീയ കോൺഗ്രസ് പ്രവർത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി നിയോഗിക്കപ്പെട്ട മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി, യുഡിഫ് കൺവീനർ അടൂർ പ്രകാശ് എം പി, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട പിസി വിഷ്ണുനാഥ് എം എൽ എ, എ പി അനിൽകുമാർ എം എൽ എ, ഷാഫി പറമ്പിൽ എം പി എന്നിവരെയും സംഘടന അഭിനന്ദിച്ചു.
കെ സുധാകരൻ കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ മികച്ച നിലയിൽ നയിച്ചുവെന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തക മികവിന് ഐ.വൈ.സി.സി നന്ദി പറഞ്ഞു. പുതിയ പ്രസിഡന്റിന്റെ കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഐ.വൈ.സി.സി ബഹ്റൈൻ പൂർണ്ണ പിന്തുണ നൽകുന്നതായി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
