മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് വിദേശ ഘടകം ഐ.വൈ.സി ഇന്റർനാഷണൽ ഗ്ലോബൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വെദേശി ഫ്രഡ്ഡി ജോർജിനെ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
ഐ.വൈ.സി.സി ബഹ്റൈനിന്റെ മുൻകാല പരിപാടികളിലടക്കം ഇന്ത്യൻ യൂത്ത് കോൺഗ്രസ് വിദേശ ഘടകത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഫ്രഡ്ഡി ജോർജിന്റെ നേതൃത്വത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തെ അന്തർദേശീയ തലത്തിൽ മികച്ച നിലയിൽ നയിക്കാൻ സാധിക്കും. എല്ലാവിധ ആശംസകളും നേരുന്നതായി ഭാരവാഹികൾ പത്രക്കുറ്റിപ്പിൽ അറിയിച്ചു.