മനാമ:പാലത്തായി പീഡനക്കേസിലെ പ്രതി ആർ എസ് എസ് പ്രവർത്തകന് ജാമ്യം ലഭിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്.കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളപോലീസ് അലംഭാവം കാണിച്ചു.പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിക്ഷേധത്തിന് ഒടുവിലാണ് അവസാനം കുറ്റപത്രം സമർപ്പിക്കുവാൻ പോലീസ് തെയ്യാറായത്.ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സംഭവം നടന്നത്,അതുമായി ബന്ധപ്പെട്ട് ഒരു ഇടപെടൽ നടത്തുവാൻ ശ്രീമതി ശൈലജ ടീച്ചർ തെയ്യാറാകാത്തത് സ്ത്രീ സമൂഹത്തിന് നാണക്കേടാണ്.
കുട്ടികൾക്ക് മാതൃകയാകേണ്ട അദ്ധ്യാപകൻ പിഞ്ച് ബാലികയെ പീഡിപ്പിച്ച സംഭവം മലയാളി സമൂഹത്തിന് തന്നെ നാണക്കേടായി. സർക്കാർ ഇതുപോലെയുള്ളവരെ സംരക്ഷിക്കുന്ന നില തുടർന്നാൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും ഐ വൈ സി സി ദേശീയ കമ്മറ്റി ആരോപിച്ചു. ദേശീയ ഭാരവാഹികൾ കോവിഡ് ന്റെ സാഹചര്യത്തിൽ താമസ സ്ഥലത്ത് ഇരുന്ന് സർക്കാരിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചു.
Trending
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്