IYC ഇന്റർനാഷണൽ ബഹ്റൈൻ മുഹ്റഖ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പും പക്ഷാഘാതത്തെക്കുറിച്ചും മറ്റു ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ക്യാമ്പിൽ പ്രശസ്ത ന്യൂറോളജി വിദഗ്ധൻ ഡോ :രൂപ്ചന്ദ് ക്ലാസുകൾ നയിച്ചു. പക്ഷാഘാതം വന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകഥയെ ക്കുറിച്ചും ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി രോഗങ്ങളെ എങ്ങനെ തടയാൻ കഴിയും എന്നും അദ്ദേഹം വിശദീകരിച്ചു. ജീവിത ശൈലീ രോഗങ്ങളെ നിർണ്ണയിക്കുന്ന വിവിധ പരിശോധനകൾ ക്യാമ്പിൽ സൗജന്യമായിരുന്നു.
ഐ വൈ സി മെഡിക്കൽ വിംഗ് കൺവീനർ അനസ് റഹീം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐ വൈ സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിക്കുകയും ഐ വൈ സി ബഹ്റൈൻ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ ഐ വൈ സി ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം,ഒഐസിസി ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു,ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ജേക്കബ് തേക്കുതോട്,ഐ വൈ സി ബഹ്റൈൻ വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ, കെഎംസിസി പ്രതിനിധി ശറഫുദ്ധീൻ മാരായമംഗലം, സാമൂഹ്യ പ്രവർത്തകരായ മണിക്കുട്ടൻ,ഇ വി രാജീവൻ, നൈസാം,കരീം,
മംസ് മലയാളി കോർഡിനേറ്റർ ഷെറീൻ,ഒഐസിസി വനിതാ വിംഗ് ഭാരവാഹികൾ ആയ ഷീജ നടരാജ്, നെസികരീം, സെഫി നിസാർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് കോർഡിനേറ്റർ മുനവിർ തുടങ്ങിയവർ സംസാരിച്ചു.