
മനാമ: ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) സംഘടിപ്പിച്ച ഐ.ടി.യു. ഡിജിറ്റൽ സ്കിൽ ഫോറം സമാപിച്ചു.
ലോകമെമ്പാടുമുള്ള ഡിജിറ്റൽ കഴിവുകളെ വികാസത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഫോറം സംഘടിപ്പിച്ചത്. പ്രധാന വ്യവസായ പ്രമുഖരും വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡിജിറ്റൽ പരിവർത്തനം, ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലെ നൈപുണ്യ വിടവ്, ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള ദേശീയ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
ഡിജിറ്റൽ മേഖലയിൽ മുന്നേറ്റം നിലനിർത്തുന്നതിലുള്ള ബഹ്റൈൻ്റെ പ്രതിബദ്ധതയെ ടി.ആർ.എ. ജനറൽ ഡയറക്ടർ ഫിലിപ്പ് മാർനിക് തൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു.
