തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസെന്ന് മന്ത്രി ആന്റണി രാജു. മരിച്ചവരുടെ ബന്ധുക്കളോ പ്രദേശവാസികളോ അല്ല പ്രതിഷേധിച്ചതെന്ന് പിന്നീടാണ് മനസിലായത്. നാലോ അഞ്ചോ കോൺഗ്രസ് പ്രവർത്തകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒരു സ്ത്രീയും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവർ പ്രതിഷേധിച്ചപ്പോൾ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് മന്ത്രിമാർ ഇടപെട്ടത്. അദാലത്തുകൾ നിർത്തിവച്ചാണ് അവിടെയെത്തിയതെന്നും തങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ സംഘർഷമുണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളാരും തങ്ങളെ തടഞ്ഞിട്ടില്ലെന്നും, തങ്ങൾക്കെതിരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിൽ ഫിഷിംഗ് ഹാർബർ നിലവിൽ വന്നശേഷം വിവിധ അപകടങ്ങളിലായി ഇതുവരെ 61 പേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയും മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി