ആലുവ: ആലുവയില് അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്. കുട്ടിയെ മറ്റൊരാള്ക്ക് കൈമാറി എന്നതടക്കം പ്രതി നല്കിയ മൊഴികളെല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ കാണാതായ ചാന്ദ്നി എന്ന അഞ്ചുവയസുകാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് കണ്ടെത്തിയത്. ആലുവ മാര്ക്കറ്റ് പരിസരത്തെ ആളൊഴിഞ്ഞ മാലിന്യക്കൂമ്പാരത്തില് ചാക്കില് കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയത്. പ്രതി അസ്ഫാഖ് ആലം ചാന്ദ്നിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങളില് ഇനിയും വ്യക്തത വന്നിട്ടില്ല. ഇയാളെ കൂടുതല് ചോദ്യം ചെയ്യും. ഇതിനിടെ തെളിവെടുപ്പിനായി ആലുവ മാര്ക്കറ്റിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാര് പാഞ്ഞടുത്തു. പ്രതിയെ ജീവിക്കാന് അനുവദിക്കില്ലെന്ന് നാട്ടുകാര് ആക്രോശിച്ചതോടെ തെളിവെടുപ്പ് പൂര്ത്തിയാക്കാനാകാകെ അസ്ഫാഖ് ആലവുമായി പോലീസ് മടങ്ങിപ്പോയി. ബിഹാര് സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളായ ചാന്ദ്നി തായിക്കാട്ടുകര യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്ഥിനിയാണ്.
Trending
- ഇൻഡക്സ് ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല് മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്; ആദ്യ സിഗ്നല് ലഭിച്ചു
- ബഹ്റൈനില് അഹമ്മദ് മുഹമ്മദ് അലി അല് യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്സിന്റെ പിടിയില്
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില് പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന് പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി