കൊച്ചി: ഇസ്രയേലിലെ വിനോദസഞ്ചാര, തീർഥാടന യാത്രകളെ കുറിച്ചുള്ള റോഡ് ഷോ അടുത്ത ജനുവരിയിൽ കൊച്ചിയിൽ നടക്കും. ഇസ്രയേൽ ടൂറിസം മന്ത്രാലയമാണിത് സംഘടിപ്പിക്കുന്നത്. സുരക്ഷിതവും സുന്ദരവുമായ വിനോദസഞ്ചാരത്തിന് ഇസ്രയേൽ അനുയോജ്യമാണെന്ന് ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർക്കറ്റിങ് ഡയറക്ടർ അമൃത ബൻഗേര പറഞ്ഞു.



