കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് തോറ്റത്.
29 ാം മിനിറ്റിൽ ഹാളിചരണ്‍ നർസാരിയുടെ പാസിലൂടെ ബോർഹ ഹെരേരയാണ് ഹൈദരാബാദിന്റെ വിജയഗോൾ നേടിയത്.
35-ാം മിനിറ്റിൽ വീണ്ടും ജോയൽ കിയാനിസെ പന്ത് വലയിൽ ഇട്ടെങ്കിലും റഫറി ഗോൾ വഴങ്ങിയ ശേഷം കളിക്കാരനെ ഓഫ്സൈഡ് ആയി കണ്ടെത്തുകയും അത് പിൻവലിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ഹൈദരാബാദ് ടീമിന്റെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് ലീഗിൽ അഞ്ചാം സ്ഥാനത്തെത്തി. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന ഹൈദരാബാദ് 20 മത്സരങ്ങളിൽ നിന്നായി 42 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇതോടെ മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം ബ്ലാസ്റ്റേഴ്സിന് അവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കേണ്ടി വരും.