മനാമ: ഇൻ്റർനാഷണൽ സ്കൂൾ സ്പോർട് ഫെഡറേഷൻ (ഐ.എസ്.എഫ്) ജിംനേഷ്യഡ് ബഹ്റൈൻ 2024ൽ നേട്ടങ്ങൾ ആവർത്തിച്ച് ബഹ്റൈൻ.
പാരാ അത്ലറ്റിക്സ് ഇനങ്ങളിൽ ബഹ്റൈൻ അത്ലറ്റ് അഹമ്മദ് നോഹ് മികച്ച പ്രകടനം നടത്തി. 3000 മീറ്റർ ടി53 ഓട്ടത്തിൽ 10:38.41 സമയത്തിൽ വെള്ളി നേടി.
പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ബഹ്റൈൻ ഓട്ടക്കാരി ആയിഷ അബ്ദുല്ല 23.82 സെക്കൻഡിൽ വെങ്കലം നേടി.
73 കിലോഗ്രാമിൽ താഴെയുള്ള തായ്ക്വോണ്ടോ ഇനത്തിൽ ബഹ്റൈൻ അത്ലറ്റ് യൂസിഫ് റെധ സ്വർണം നേടി.
