ഡാളസ് : ഡാളസ് ഇന്‍ഡിപെന്റന്റ് സ്ക്കൂള് ഡിസ്ട്രിക്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കികൊണ്ട് സൂപ്രണ്ട് മൈക്കിള്‍ ഫിനോസെ ഉത്തരവിട്ടു.ഐ.എസ്.ഡി.-അതിര്‍ത്തിയില്‍ പ്രവേശിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 10 മുതലാണ് മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഡെല്‍റ്റാ വൈറസ് വ്യാപകമാകുന്നതാണ് മാസ്ക് നിര്‍ബന്ധമാക്കാന്‍ കാരണമെന്ന് സ്ക്കൂള് സൂപ്രണ്ട് വിശദീകരിച്ചു.
ടെക്സസ് ഗവര്‍ണ്ണര്‍ സ്ക്കൂളുകളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കുന്നതെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും, പ്രത്യേക സാഹചര്യം നില നില്ക്കുന്നതിനാല് മാസ്ക് ഉപയോഗിക്കണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സൂപ്രണ്ട് പറഞ്ഞു. എഡുക്കേഷ്ണല് ഇന്സ്റ്റിറ്റിയൂഷന്റേയും, ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ ഗവര്‍ണ്ണറുടെ ഉത്തരവ് ലംഘിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് ടെക്സസ്സിലെ ഏറ്റവും വലിയതും, ടെക്സസ്സിലെ രണ്ടാമത്തേതും വലിയ സ്ക്കൂളാണ് ഡാളസ് ഐ.എസ്.ഡി.(ISD). ഈ മാസാവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നും, ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിക്കുമെന്നും യു.ടി.സൗത്ത് വെസ്റ്റേണ്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഐ.എസ്.ഡി.യുടെ തീരുമാനം ജില്ലാ കൗണ്ടി ജഡ്ജി ക്ലെ. ജങ്കിന്‍സ് സ്വാഗതം ചെയ്തു.